പോസ്റ്റുകള്‍

മാർച്ച്, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പഞ്ചുരുളി Panchuruli ഐതിഹ്യം

ഇമേജ്
പഞ്ചുരുളി Panchuruli വരാഹി (പന്നി) സങ്കല്പ്പത്തിലുള്ള തെയ്യമാണ് പഞ്ചുരുളി. പന്നി സങ്കല്പ്പത്തിലുള്ള മറ്റൊരു തെയ്യമാണ് മനിപ്പനതെയ്യം. കുടകു മലയില് നായാടാന് പോയ അമ്മിണ മാവിലന് ദര്ശനം കിട്ടിയ ദേവതയാണിത്. ശുംഭാസുരനെയും നിശുംഭാസുരനെയും നിഗ്രഹിക്കാന് ദേവി അവതാരമെടുത്തപ്പോള് സഹായത്തിനായി മഹേശ്വരന്റെ ഹോമകുണ്ടത്തില് നിന്ന് ഉയര്ന്നു വന്ന ഏഴു ദേവിമാരില് പ്രധാനിയാണ് വരാഹി രൂപത്തിലുള്ള പഞ്ചുരുളി. തുളു ഭാഷയില് പഞ്ചി പന്നിയാണ്. പഞ്ചിയുരുകാളിയാണ് പഞ്ചുരുളിയായി മാറിയതത്രെ!. വേറൊന്ന് പഞ്ചവീരന്മാരെ വധിച്ചു ഭൂമിയില് ഐശ്വര്യം വിതയക്കാന് അവതരിച്ച കാളി പന്നി രൂപമെടുത്ത കാളിയാണ്. തുളു നാട്ടില് നിന്നെത്തിയ ദേവി കുളൂര് മാതാവിന്റെ ആവശ്യപ്രകാരം അസുരനെ ശൂലം കൊണ്ട് കൊന്നു ഒഴിച്ചതിനാല് വാഗ്ദാന പ്രകാരം പട്ടുവം കടവില് ഇടം നേടിയ ഐതിഹ്യമുണ്ട്. ഈ മൂര്ത്തി ശാന്തതയും രൌദ്രഭാവവും ഒരേ പോലെ പ്രകടിപ്പിക്കുന്ന മൂര്ത്തിയാണ്. ശാന്ത രൂപത്തില് നൃത്തം തുടങ്ങി രൌദ്ര ഭാവം കൈക്കൊള്ളുകയാണ്‌ ചെയ്യുക. നൃത്തത്തിന്റെ മൂര്ദ്ദന്യത്തില് ഭക്തരുടെ നേര്ക്ക് ഓടി അടുക്കുകയും അലറി ബഹളം വയ്ക്കുകയും മുടി കൊണ്ട് അടിക്കുകയും ഒക്കെ ചെയ്യും. ഇതെല്ലാം ക